ഓരിമുക്ക്: പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഓരിമുക്ക് ബിലാൽ ആർട്സ് & സ്പോർട്സ് ക്ലബ് ആദരിച്ചു. ഓരിമുക്ക് ആയിഷ കോംപ്ലക്സിൽ വെച്ച് നടന്ന ചടങ്ങിൽ പടന്ന ഗ്രാമ പഞ്ചായത്ത് അംഗം യു കെ മുഷ്ത്താഖ് വിജയികൾക്ക് മെമെന്റോ വിതരണം ചെയ്തു. പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷയിൽ വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും തുടർ പഠനത്തിനും താല്പര്യമുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നതിനും വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാൻ സന്നദ്ധമാണെന്നും തുടർ പഠനത്തിലൂടെ നാടിനും സമൂഹത്തിനും ഉപകാരപ്രതമാകുന്ന ജോലികൾ നേടിയെടുക്കുന്നതിന് വിദ്യാർത്ഥികൾ കഠിനധ്വാനം ചെയ്യണമെന്നും പടന്ന ഗ്രാമ പഞ്ചായത്ത് അംഗം യു കെ മുഷ്ത്താഖ് പറഞ്ഞു. ജാബിർ അൽ അസ്ഹരി, യു കെ സി അബ്ദുറഹ്മാൻ ഹാജി, ഡോക്ടർ നഷ്മൽ മാഹിൻ, എം അബ്ദുൾ സലാം, പി പി അബ്ദുൾ സലാം, എന്നിവർ സംസാരിച്ചു. മുഹമ്മദ് കൈഫ് സ്വാഗതവും, സൈദ് ഒ കെ അധ്യക്ഷതയും വഹിച്ചു. ഇസ്മായിൽ വി കെ നന്ദിയും പറഞ്ഞു.
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
