പടന്ന: സർസയ്യിദ് കോളേജിൽ പഠിക്കുന്ന കാലം എം.എസ്. എഫിൽ പ്രവർത്തിക്കുമ്പോൾ കോളേജ് മാനേജിംഗ് കമ്മിറ്റി പ്രതിനിധിയായും മുസ്ലിം ലീഗ് നേതാവ് എന്ന നിലയിലും ഗുരുസ്ഥാനികനായ നേതാവായിരുന്നു വി.കെ.പി ഖാലിദ് ഹാജിയെന്ന് മുസ്ലിംലീഗ് അഖിലേന്ത്യ ജന: സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ രംഗ പ്രവേശന സന്ദർഭത്തിൽ അദ്ദേഹത്തിന്റെ മാർഗ്ഗ ദർശനം കരുത്തായിരുന്നു
മത ,സാമൂഹ്യ ,രാഷ്ട്രീയ രംഗത്ത് തല മുതിർന്ന നേതാവായി നില കൊള്ളുമ്പോൾ കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടായിരുന്ന നീറുന്ന പ്രശ്നങ്ങൾക്ക് ‘ പരിഹാരം കണ്ടെത്തിയിരുന്ന മദ്ധ്യസ്ഥൻ കൂടിയായിരുന്നു അദ്ദേഹം കുട്ടിച്ചേർത്തു
പടന്ന പഞ്ചായത്ത് മുസ്ലിം ലീഗ് പുറത്തിറക്കിയ
വി.കെ.പി ഖാലിദ് ഹാജി നീതി-നിലപാട്-ചരിത്രം പുസ്തക പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
വ്യാപാര പ്രമുഖനും കെ.ആർ.എസ് മാനേജിംഗ് ഡയരക്sറുമായ സി.പി കുഞ്ഞിമുഹമ്മദ് ഏറ്റുവാങ്ങി.
പടന്ന പഞ്ചായത്ത്’ മുസ്ലിം ലീഗ് പ്രസിഡണ്ട് ടി .കെ.സി.മുഹമ്മദലി ഹാജി അദ്ധ്യക്ഷവഹിച്ചു.
സുവനീർ കമ്മിറ്റി കൺവീനർ പി.കെ.സി അബ്ദുൾ റഹൂഫ് ഹാജി സ്വാഗതം പറഞ്ഞു
സംസ്ഥാനമുസ്ലിംലീഗ്’ സെക്രട്ടറിയേറ്റ് മെമ്പർ വി.കെ.പിഹമീദലി ഉപഹാര സമർപ്പണം നടത്തി.
എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി
സുവനീർ കമ്മിറ്റി ഭാരവാഹികളായ എം.സി. ശിഹാബ് മാസ്റ്റർ ,എം.കെ.തസ്ലീം,സുജിത് പ്യൂപ എന്നിവർക്ക് കുഞ്ഞാലികുട്ടി ഉപഹാരം നൽകി .
മുസ്ലിംലീഗ് സംസ്ഥാനട്രഷറർ സി.ടി.അഹമ്മദലി,
സി. പി. എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ,ഡി.സി.സി.പ്രസിഡണ്ട് പി.കെ.ഫൈസൽ,മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് കല്ലട്ര മാഹിൻഹാജി,സി.എം.പി സംസ്ഥാനകമ്മിറ്റിഅംഗം രവീന്ദ്രൻ,കെ.പി.സി.
സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ,കെ.ടി സഅദുള്ള ,അള്ളാംങ്കുളം മഹ്മുദ്,സത്താർ വടക്കുമ്പാട്,അഡ്വ .എൻ.എ ഖാലിദ്, കെ.ഇ.എ ബക്കർ,എ.ബി ഷാഫി,ടി.സി.എ റഹ്മാൻ ,സി. മുഹമ്മദ് കുഞ്ഞി,ബഷീർ വെള്ളിക്കോത്ത്,സി.കെ.കെ മാണിയൂർ,
അഡ്വ.കെ.കെ രാജേന്ദ്രൻ,അഡ്വ.എം.ടി.പി എ ഖരീം
കരിമ്പിൽ കൃഷ്ണൻ,കെ.സി.മുഹമ്മദ് കുഞ്ഞി ഹാജി,കെ.കുഞ്ഞിരാമൻ,എം.സി.സുലൈമാൻ ഹാജി,കെ.എം ഷംസുദ്ദീൻ ഹാജി,പി.വി.മുഹമ്മദ് അസ്ലം,വി. കെ ബാവ ,വി.കെ.പി അഹമ്മദ് കുഞ്ഞി,എ എം ശരീഫ്ഹാജി,,എച്ച്എം.കുഞ്ഞബ്ദുല്ല,പി.സലീൽ,എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.പി.മുത്തലിബ്’ നന്ദി പറഞ്ഞു.
▪️▪️▪️▪️▪️▪️▪️
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വി.കെ.പി ഖാലിദ് ഹാജി ഗുരുസ്ഥാനികനായ നേതാവ്:പി.കെ കുഞ്ഞാലിക്കുട്ടി

Leave a comment