കാഞ്ഞങ്ങാട് :
പോലീസിനൊപ്പം നിന്ന് ലഹരിക്കെതിരെ പ്രവർത്തിക്കാൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്ത് പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട്.
കാണേണ്ടത് മാത്രം കാണാനും കേൾക്കേണ്ടത് മാത്രം കേൾക്കാനും പറയേണ്ടത് മാത്രം പറയാനും ചെയ്യേണ്ടത് മാത്രം ചെയ്യാനും കുട്ടികൾ തയ്യാറാകണമെന്ന് അദ്ദേഹം അഭിപ്രായപെട്ടു.
ഹോസ്ദുർഗ് ജനമൈത്രി പോലീസും കൊളവയൽ ജാഗ്രതാ സമിതിയും സംയുക്തമായി അജാനൂർ ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ബോധവൽക്കരണ സദസ്സും കൊളവയൽ ലഹരിമുക്ത ഗ്രാമം ഡോക്യുമെന്ററിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുതുകാട് .ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ അധ്യക്ഷം വഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ,ഇൻസ്‌പെക്ടർ കെ പി ഷൈൻ, വാർഡ് മെമ്പർ മാരായ സി എച്ച് ഹംസ, അശോകൻ ഇട്ടമ്മൽ, കെ രവീന്ദ്രൻ, ഇബ്രാഹിം ആവിക്കൽ, ജനമൈത്രി ബീറ്റ് ഓഫീസർ മാരായ കെ രഞ്ജിത്ത് കുമാർ, ടി വി പ്രമോദ്, ജാഗ്രതാ സമിതി ചെയർമാൻ എം വി നാരായണൻ, കൺവീനർ ഷംസുദീൻ കൊളവയൽ, ഉസ്മാൻ ഖലീജ്, സുറൂർ മൊയ്തു ഹാജി, കാറ്റാടി കുമാരൻ, അഹമ്മദ് കിർമാണി,വി അബ്ദുൾ റഹ്‌മാൻ,സി കുഞ്ഞബ്ദുള്ള,പി വി സുധ,ആർ അസീസ്,പി വി സുരേഷ്, ബഷീർ വെള്ളിക്കോത്ത്, എ കെ സുരേഷ്,നാസർ ഫ്രൂട്ട്, ഷംസുദീൻ പാലക്കി എന്നിവർ സംസാരിച്ചു. ചടങ്ങിൽ സ്കൂൾ വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെ ആയിരത്തോളം പേർ പങ്കെടുത്തു.കഴിഞ്ഞ പത്ത് മാസക്കാലമായി പോലീസും നാട്ടുകാരും ഒത്തുചേർന്ന് കൊളവയലിൽ നടത്തിവരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഇതിനകം സംസ്ഥാനത്തുടനീളം ശ്രദ്ധ നേടിയിട്ടുണ്ട്.
………………………………….. *വാര്‍ത്തകളും വിശേഷങ്ങളും അതിവേഗം അറിയാന്‍… സമകാലികം വാർത്ത ഗ്രൂപ്പില്‍ അംഗമാകൂ
