വലിയപറമ്പ് ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ഉദിനൂർ കടപ്പുറം ഗവൺമെന്റ് ഫിഷറീസ് യു പി സ്കൂളിൽ നടന്നു പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഇ. കെ.മല്ലികഅധ്യക്ഷത വഹിച്ചു വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വി വി സജീവൻ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർത്ഥികളെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജീവൻ ഉപഹാരം നൽകി ആദരിച്ചു. യൂണിഫോം വിതരണം മെമ്പർ എം അബ്ദുൽസലാം നിർവഹിച്ചു. ടെക്സ്റ്റ് ബുക്ക് വിതരണം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ഡ്യാല നിർവഹിച്ചു. പഠനോപകരണ വിതരണം വാർഡ് മെമ്പർ ശ്രീ സി ദേവരാജൻ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശശിധരൻ മാസ്റ്റർസ്വാഗതം പറഞ്ഞു ശ്രീ കെ വി രാമചന്ദ്രൻ, മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി ഷീജ സി വി, അശോകൻ മാസ്റ്റർ, സാവിത്രി ടീച്ചർ,രാജു എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ടി. കെ. പി അബ്ദുൽ റഹൂഫ് നന്ദി പറഞ്ഞു
………………………………….. *വാര്‍ത്തകളും വിശേഷങ്ങളും അതിവേഗം അറിയാന്‍… സമകാലികം വാർത്ത ഗ്രൂപ്പില്‍ അംഗമാകൂ…*
👇👇👇👇
https://chat.whatsapp.com/2JfssH3nkl22l8hNa49U91
https://samakalikamvartha.com
https://www.facebook.com/profile.php?id=100093412470380&mibextid=ZbWKwL
