ഇടച്ചാക്കൈ :ഇർശാദുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്റസ വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുപ്പ് പരിചയപെടുത്തുക എന്ന ഉദ്ദേശത്തോടെ 2023-24 വർഷത്തേക്കുള്ള ലീഡർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് വ്യത്യസ്ത പ്രക്രിയയിലൂടെ നടന്നു.
മെയ് 19ന് ഇലക്ഷൻ പ്രഖ്യാപനം,20ന് നാമ നിർദേശ പത്രിക സമർ പ്പണം,22ന് പിൻവലിക്കൽ,23ന് ചിന്ഹം അനുവദിക്കൽ,24,25,26 പരസ്യ പ്രചരണം നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചായിരുന്നു പരസ്യ പ്രചരണം,27ന് മൗന പ്രചരണം എന്നീ പ്രക്രിയകൾക്ക് ശേഷം വിദ്യാർഥികൾ ഇന്ന് പോളിംഗ് സ്റ്റേഷനിൽ എത്തി EVMലൂടെ അവരുടെ സമ്മതിതാനവകാശം വിനയോഗിച്ചു.
അഷ്‌റഫ് മൗലവി,ഹംസ മൗലവി,അബ്ദുൽ റഹ്‌മാൻ യമാനി, അബ്ദുൽ റഷീദ് മൗലവി,മുഹമ്മദ് സുഹൈൽ മാന്നാനി, മുഹമ്മദ് യമാനി, അബ്ദുൽ റഹീം മൗലവി, മുനീർ മൗലവി, അബൂബക്കർ മൗലവി, സൈനുദ്ധീൻ മൗലവി, ഹബീബ് റശാദി,അബ്ദുൽ ലത്തീഫ് മദനി,എന്നിവർ പോളിംഗ് നിയന്ദ്രിച്ചു.
ലീഡർ സ്ഥലത്തേക്ക് മുഹമ്മദ് സഹൽ മൊബൈൽ ഫോൺ അടയാളത്തിലും മുഹമ്മദ് അഷ്ഫാഖ് വാച്ച് അടയാളത്തിലും ഖാലിദ് ആമീൻ കണ്ണട അടയാളത്തിലും റിഹാൻ മുനീർ പേന അടയാളത്തിലും മത്സരിച്ചു. ക്രമ സമാതാനത്തിന്റെ ഭാഗമായി സ്കൗട്ട് വിദ്യാർത്ഥികളെ വിന്യസിച്ചു.തൃക്കരിപ്പൂർ റൈഞ്ജ് മാനേജ്മെന്റ് പ്രസിഡന്റ് KMK എടച്ചാക്കൈ, ഇർശാദുൽ ഇസ്‌ലാം മദ്റസ കൺവീനർ റംസാൻ ഹാജി മറ്റു കമ്മിറ്റി ഭാരവാഹികൾ പോളിംഗ് സ്റ്റേഷൻ സന്ദർശിച്ചു.80% പോളിംഗ് VC രേഖപ്പെടുത്തി. തെരഞ്ഞെടുപ്പുഫലം മെയ് 30 രാവിലെ 8.30ന് മദ്റസ കൺവീനർ റംസാൻ ഹാജി പ്രഖ്യാപിക്കും
………………………………….. *വാര്‍ത്തകളും വിശേഷങ്ങളും അതിവേഗം അറിയാന്‍… സമകാലികം വാർത്ത ഗ്രൂപ്പില്‍ അംഗമാകൂ…*
👇👇👇👇
https://chat.whatsapp.com/2JfssH3nkl22l8hNa49U91
https://samakalikamvartha.com
https://www.facebook.com/profile.php?id=100093412470380&mibextid=ZbWKwL
