തൃക്കരിപ്പൂർ :വൻ അഴിമതിയിലൂടെ സർക്കാർ നടപ്പിലാക്കിയ എ.ഐ ക്യാമറകൾ ഇന്ന് മുതൽ പിഴ ഈടാക്കാൻ തുടങ്ങിയതോടെ പ്രതിഷേലവുമായി യൂത്ത് ലീഗ് രംഗത്ത്.
സംസ്ഥാന വ്യാപകമായി അഴിമതി ക്യാമറകൾക്ക് മുമ്പിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് “
തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസമരം
തൃക്കരിപ്പൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു കാസർഗോഡ് ജില്ല സീനിയർ വൈസ് പ്രസിഡണ്ട് എം.സി.ശിഹാബ് മാസ്റ്റർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് പി.സലീൽ അദ്ധ്യക്ഷത വഹിച്ചു .ടി.എസ് നജീബ്.മഹബൂബ് ആയിറ്റി,സിറാജ് വടക്കുമ്പാട്,ഷെരീഫ് മാടാപ്പുറം വലിയപറമ്പ, പി.കെ.ശിഹാബ് വലിയപറമ്പ,ജലീൽ ഗണേഷ് മുക്ക്
,എംകുട്ടി,ശരീഫ് മാടക്കാൽ സമീർ മടക്കര ,ഷംസീർ മണിയനോടി എന്നിവർ സംസാരിച്ചു.നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ഫായിസ് സ്വാഗതം പറഞ്ഞു.ജനറൽ സെക്രട്ടറി വി.പി.പി ശുഹൈബ് നന്ദി പറഞ്ഞു.
