സാന്ത്വനം പദ്ധതിക്ക് എൻമഗജെ പഞ്ചായത്തിൽ തുടക്കമായി    

samakalikam
By samakalikam 1 Min Read

കാസർഗോഡ് :(പെർള) കേരളത്തിലെ സന്നദ്ധ സംഘടന പ്രവർത്തകരുടെ കൂട്ടായ്മയായ കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എൻഡോസൾഫാൻ ബാധിത മേഖലയിലെ ബഡ്സ് സ്കൂളുകൾക്കായി നടപ്പിലാക്കുന്ന  സാന്ത്വനം പദ്ധതിക്ക് എൻമഗജെ പഞ്ചായത്തിൽ തുടക്കമായി.തുടർച്ചയായി പത്താമത് വർഷമാണ് ബഡ്സ് സ്കൂളുകൾക്ക് സമ്മാനവുമായി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ പ്രവർത്തകർ എത്തുന്നത്. കുട്ടികൾക്ക് ഒരു വർഷത്തേക്ക് ആവശ്യമായ പഠനോപകരണങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയാണ് സാന്ത്വനം.പാലക്കുന്ന് ട്രൂ മെഡ് ഹെൽത്ത് കെയറിന്റെ സഹകരണത്തോടെയാണ് ഈ വർഷം പദ്ധതി നടപ്പിലാക്കിയത്.

എൻമഗജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. എസ് സോമശേഖര ഉദ്ഘാടനം ചെയ്തു.  കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത്മിഷ അധ്യക്ഷത വഹിച്ചു. ട്രൂ മെഡ് ഹെൽത്ത് കെയർ പി.ആർ.ഒ നബീൽ നാസർ മുഖ്യാതിഥിയായിരുന്നു. കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ ഭാരതീയൻ,  ഭാരവാഹികളായ ജി.മഞ്ജു കുട്ടൻ, ഷെരീഫ് മാടപ്രം, സുനിൽജി,ശബരീനാഥ്, സാദിഖ്‌.എ,വിശാഖ് മട്ടന്നൂർ,ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ മറിയംബി.കെ എന്നിവർ പ്രസംഗിച്ചു.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*വാർത്തകൾ വേഗത്തിൽ അറിയാൻ സമകാലികം* *വാർത്ത ഗ്രൂപ്പിൽ അംഗമാകുക*
https://chat.whatsapp.com/2JfssH3nkl22l8hNa49U91

https://www.facebook.com/Samakalikam21?mibextid=ZbWKwL
Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *