നീലേശ്വരം :
ബ്ലഡ് ബാങ്ക് കാഞ്ഞങ്ങാട്,
ബ്ലഡ് ഡോണേൾസ് കേരള,
വ്യാപാരിവ്യവസായി ഏകോപന സമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നീലേശ്വരം വ്യാപാരഭവനിൽ വച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. നീലേശ്വരം സബ് ഇൻസ്പെക്ടർ മധുസൂതനന്റെ അധ്യക്ഷതയിൽ നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ശാന്ത ടി.വി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസ്സർ ഡോ.എ.വി രാംദാസ് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് താലൂക്ക് ഹോസ്പ്പിറ്റൽ സൂപ്രണ്ട് ഡോ. പ്രകാശ്. കെ.വി , BDK സംസ്ഥാന വൈസ് പ്രസിഡന്റ് സനൽലാൽ ജെ, KPA ജില്ലാ ജോ സെക്രട്ടറി പ്രമോദ് ടി.വി, ജനമൈത്രീ ബീറ്റ് ഓഫീസ്സർ ശൈലജ എം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി വിനോദ് കുമാർ എ സ്വാഗവും , ജനമൈത്രി ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി നന്ദിയും പറഞ്ഞു.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*വാർത്തകൾ വേഗത്തിൽ അറിയാൻ സമകാലികം* *വാർത്ത ഗ്രൂപ്പിൽ അംഗമാകുക*
*കുറഞ്ഞ ചിലവിൽ സമകാലികത്തിലൂടെ പരസ്യം ചെയ്യാം*
7356018001
https://chat.whatsapp.com/2JfssH3nkl22l8hNa49U91
