ഉദിനൂർ : പടന്ന കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 2022-23 വാർഷിക പദ്ധതിയിലെ ത്രിതല പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗപ്പെടുത്തി അംഗനവാടി പോഷകവാടി എന്ന ജനകീയസൂത്രണ പദ്ധതിപ്രകാരം പടന്ന പഞ്ചായത്തിന് കീഴിൽ 20 അംഗനവാടികളിൽ നിറച്ച പച്ചക്കറി മൺചട്ടി, ന്യൂട്രിസ്റ്റിക്ക്, പച്ചക്കറി തൈകൾ എന്നിവ വിതരണം ചെയ്തു.പഞ്ചായത്ത് തല ഉദ്ഘാടനം ഉദിനൂർ സെൻട്രൽ അംഗൻവാടിയിൽ
പഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്‌ലാം നിർവഹിച്ചു. വാർഡ് മെമ്പർ എം.രാഘവൻ അധ്യക്ഷത വഹിച്ചു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.സുമേഷ്, ഗ്രാമപഞ്ചായത്ത് അംഗം ടി.വിജയലക്ഷ്‌മി, കെ.വി.ജതീന്ദ്രൻ, കിഴക്കൂൽ രമേശൻ, അംഗൻവാടി അധ്യാപിക സുജാത എന്നിവർ സംസാരിച്ചു. കൃഷിഓഫീസർ ടി.അംബുജാക്ഷൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് പി. പി കപിൽ നന്ദിയും പറഞ്ഞു. അംഗൻവാടിയിലേക്ക് പൂർവ്വ വിദ്യാർത്ഥികൾക്കുവേണ്ടി രക്ഷിതാക്കളായ എൻ. ബഷീർ, സൽമത്ത് നൗഷാദ് എന്നിവർ സംഭാവനയായി നൽകിയ പാത്രങ്ങൾ, വാഷ് ബൈസ് എന്നിവ പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*വാർത്തകൾ വേഗത്തിൽ അറിയാൻ സമകാലികം* *വാർത്ത ഗ്രൂപ്പിൽ അംഗമാകുക*
*കുറഞ്ഞ ചിലവിൽ സമകാലികത്തിലൂടെ പരസ്യം ചെയ്യാം*
7356018001
https://chat.whatsapp.com/2JfssH3nkl22l8hNa49U91
