:
രാജപുരം : കോൺഗ്രസ് ബളാൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ മുൻ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സംസ്ഥാനം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ ഭരണമാണ് ഇപ്പോൾ നടക്കുന്നതും മുഖ്യമന്ത്രി എട്ട് താഴിട്ട് പൂട്ടിയാലും മുഴുവൻ അഴിമതികളും പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ അധ്യക്ഷനായി.
ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ, കെ.പി. കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, കെ. നീലകണ്ഠൻ, കരിമ്പിൽ കൃഷ്ണൻ, കെ.കെ. രാജേന്ദ്രൻ, പി.വി. സുരേഷ്, കെ.പി. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. പുതിയതായി പാർട്ടിയിൽ ചേർന്ന ആളെ ചടങ്ങിൽ രമേശ് ചെന്നിത്തല ഷാൾ അണിയിച്ച് സ്വീകരിച്ചു
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*വാർത്തകൾ വേഗത്തിൽ അറിയാൻ സമകാലികം* *വാർത്ത ഗ്രൂപ്പിൽ അംഗമാകുക*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
