തൃക്കരിപ്പൂർ: ജാഗ്രതാ സമിതി സജീവമാക്കാൻ ചന്തേര ജനമൈത്രി പോലീസ്. സ്റ്റേഷൻ പരിധിയിലെ
ജാഗ്രത സമിതി യോഗങ്ങൾ
വിവിധ ഗ്രാമ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് വിളിച്ചു ചേർക്കാൻ
തീരുമാനിച്ചു. വിവിധ വിഷയങ്ങളിൽ നമ്മുടെ മക്കൾക്ക് പ്രതിരോധമൊരുക്കുക എന്ന ആശയവുമായാണ് ചന്തേര ജനമൈത്രി പോലീസ് ജാഗ്രത സമിതി യോഗം വിവിധ സ്ഥലങ്ങളിൽ ചേരുന്നത്. നടക്കാവ് ശ്രീലയം മിനി ഓഡിറ്റോറിയത്തിൽ നടന്ന ജാഗ്രത യോഗം ചന്തേര പോലീസ് ഇൻസ്പെക്ടർ ജി പി മനുരാജ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി വളണ്ടിയർ കെ വി ഷാജി അധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ പി പി സുധീഷ്, പി കെ കെ അബ്ദുള്ള, സി. ബൈജു എന്നിവർ സംസാരിച്ചു.
