കാസർകോട്‌ 

samakalikam
By samakalikam 1 Min Read

തുള്ളിമുറിയാതെ പെയ്യുന്ന മഴയിൽ വിറച്ച്‌ ജില്ല. മൂന്നുദിവസമായി തുടരുന്ന മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലായി.  പുഴകളിലെയും തോടുകളിലെയും ജലനിരപ്പ് ഉയർന്നു. കടലാക്രമണവും രൂക്ഷമാണ്‌.  ദേശീയപാത നിർമാണപ്രവൃത്തി നടക്കുന്നയിടങ്ങളിൽ വെള്ളക്കെട്ട്‌ തുടരുന്നുണ്ട്‌.  തീരദേശത്ത്‌ പലയിടങ്ങളിലും കടലാക്രമണവും രൂക്ഷമായി. മീറ്ററുകളോളം കരയെ കടലെടുത്തിട്ടുണ്ട്‌.  വ്യാഴാഴ്‌ച ഓറഞ്ച്‌ അലർട്ടാണ്‌ ജില്ലയിൽ പ്രഖ്യാപിച്ചതെങ്കിലും ഉച്ചയോടെ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു.  വൃഷ്ടിപ്രദേശത്തും മഴ കനത്തതോടെ കാര്യങ്കോട്ട്‌ (തേജസ്വിനി) പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. ഇരുകരകളിലുമുള്ള വിവിധ പ്രദേശങ്ങളിലെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും വെള്ളം കയറി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.  വലിയപറമ്പ്, ചിത്താരി പള്ളിക്കര, തൃക്കണ്ണാട്, പള്ളിക്കര കടപ്പുറങ്ങളിലും കടലാക്രമണം തുടരുന്നു. നൂറോളം തെങ്ങുകൾ കടപുഴകി.   ദേശീയപാത സർവീസ് റോഡുകൾ പലതും വെള്ളത്തിനടിയിലാണ്.   മലയോരമേഖലയിൽ  മണ്ണിടിച്ചിൽ വ്യാപകമായി. മാലോം പുഞ്ചയിൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചലുണ്ടായി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌  വെള്ളിയാഴ്ചയും അവധി നൽകിയിട്ടുണ്ട്‌. സ്‌കൂളുകളിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ, ചുറ്റുമതിൽ, പഴയ ക്ലാസ്റൂം തുടങ്ങിയവ പിടിഎ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച തന്നെ വീണ്ടും പരിശോധിച്ച്‌  അടുത്ത പ്രവൃത്തിദിനം സ്‌കൂളിലെത്തുന്ന കുട്ടികൾക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കണമെന്ന്‌ കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു. 

   വ്യാഴാഴ്ച കൂടുതൽ മഴ ലഭിച്ചത്‌ വെള്ളരിക്കുണ്ടിലാണ്‌. നിലവിലെ സാഹചര്യമനുസരിച്ച്‌  വെള്ളി , ശനി ദിവസങ്ങളിൽ യെല്ലൊ അലർട്ടാണ്‌ പ്രഖ്യാപിച്ചത്‌.   മഴക്കെടുതിയിൽ 48 വീട്‌ ഭാഗികമായും ഒരുവീട്‌ പൂർണമായും തകർന്നു. വെള്ളരിക്കുണ്ട്‌ താലൂക്കിലെ കിനാനൂരിൽ ദുരിതാശ്വാസ ക്യാമ്പിൽ  ആറുപേരും ഹൊസ്‌ദുർഗ്‌ പള്ളിക്കരയിൽ രണ്ടുപേരെയും താമസിപ്പിച്ചിട്ടുണ്ട്‌.  വിവിധ താലൂക്കുകളിലായി 77കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക്‌ മാറി. ചെറുവത്തൂർ വില്ലേജിൽ ദേശീയപാത വികസനം നടക്കുന്ന വീരമലക്കുന്ന്‌ പ്രദേശത്ത്‌ വെള്ളി വൈകിട്ട്‌ ആറുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.  

⏹️⏹️⏹️⏹️⏹️⏹️⏹️⏹️⏹️
വാർത്തകൾ വേഗത്തിൽ അറിയാൻ ജോയിൻ ചെയ്യൂ*

കുറഞ്ഞ ചിലവിൽ കൂടുതൽ ആളുകളിലേക്ക്* നിങ്ങളുടെ ബിസിനസ്സ് എത്തിക്കാം
ബന്ധപെടുക
7356018001
⏹️⏹️⏹️⏹️⏹️⏹️⏹️⏹️⏹️
samakalikamv@gmail.com
*

https://chat.whatsapp.com/2JfssH3nkl22l8hNa49U91

samakalikamv@gmail.com

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *