ചെറുവത്തൂർ ഗ്രാമപഞ്ചായത്തിൽ കന്നുകാലികളിൽ പടർന്നു പിടിച്ച കുളമ്പ് രോഗം പ്രതിരോധിക്കുന്നതിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തര അവലോകനയോഗം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി വി പ്രമേളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ ജയപ്രകാശ് ചീഫ് വെറ്റിനറി ഓഫീസർ ഡോക്ടർ മുരളീധരൻ ജന്തു ജന്യ രോഗവിഭാഗം കോഡിനേറ്റർ ഡോക്ടർ മഞ്ജു എസ് വെറ്റിനറി സർജൻ ഡോക്ടർ സ്മിത എം സെബാസ്റ്റ്യൻ പഞ്ചായത്ത് സെക്രട്ടറി വിനയരാജ് ജനപ്രതിനിധികൾ മാധ്യമപ്രവർത്തകർ ക്ഷീര സംഘം സെക്രട്ടറി പ്രസിഡണ്ട്മാർ ഡയറി ഫാം ഇൻസ്പെക്ടർ രമ്യ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു ക്ഷീര കർഷകരെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്ത ക്ഷീര സംഘത്തിൻറെ സെക്രട്ടറി പ്രസിഡൻറ്മാർ രോഗത്തിൻറെ ഗുരുതരാവസ്ഥ വിശദീകരിച്ച് സംസാരിക്കുകയും അടിയന്തരമായി കർഷകർക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു രോഗത്തെക്കുറിച്ചും രോഗം പകരാനുള്ള സാധ്യതകൾ സംബന്ധിച്ചും പ്രതിരോധ മാർഗങ്ങൾ സംബന്ധിച്ച് ഡോക്ടർമാർ വിശദീകരിച്ചു. യോഗ തീരുമാനപ്രകാരം രോഗബാധയുള്ള കന്നുകാലികളുള്ള വീടുകളിലെ തൊഴുത്തും പരിസരവും സാനിറ്റേഷൻ നടത്താൻ ധാരണയായി.2, പഞ്ചായത്തിലെ ക്ഷീരകർഷകരുടെ ജീവനോപാധിയായ മൃഗങ്ങൾക്ക് കുളമ്പ് രോഗം ബാധിച്ചതിനാൽ ക്ഷീര കർഷകരെ സഹായിക്കുന്നതിനായി ആശ്വാസ പദ്ധതികൾ ഉൾക്കൊണ്ട പാക്കേജ് അനുവദിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു 3, പഞ്ചായത്തിന് പുറത്തേക്കും അകത്തേക്കും നിലവിലെ സാഹചര്യത്തിൽ മൃഗങ്ങളെയും പാൽ ചാണകം തുടങ്ങിയ കൊണ്ടുപോകുന്നത് നിയന്ത്രിക്കുവാനും തീരുമാനിച്ചു 4, രോഗലക്ഷണങ്ങൾ കാണുന്ന മൃഗങ്ങളുടെ വിവരങ്ങൾ അപ്പപ്പോൾ മൃഗാശുപത്രിയിൽ അറിയിക്കുന്നതിന് ക്ഷീര സംഘങ്ങൾ വഴി കർഷകർക്ക് നിർദ്ദേശം നൽകാൻ തീരുമാനിച്ചു 5, സംസ്ഥാനത്തിന് പുറമേ നിന്നുള്ള കന്നുകാലികളുടെ പോക്ക് വരവ് ദുരന്തനിവാരണ നിയമപ്രകാരം നിയന്ത്രിക്കുന്നതിന് കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു.
