വലിയപറമ്പ :രക്ഷിതാക്കളുടെയും വിവിധ ക്ലബ്ബുകളുടെയും പൂർവവിദ്യാർത്ഥികളുടെയും സഹകരണത്തോടെ എല്ലാ ക്ലാസ്സുകളിലും പ്രത്യേകം തയ്യാറാക്കിയ ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ രമേശൻ പുന്നത്തിരിയൻ നിർവഹിച്ചു. സ്കൂൾ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പ്രധാനാധ്യാപകൻ ശ്രീ ശശിധരൻ പി പി സ്വാഗതം ആശംസിച്ചു. അഞ്ചാം വാർഡ് മെമ്പറും പിടിഎ പ്രസിഡന്റുമായ ശ്രീ ദേവരാജൻ.സി. അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ മധു, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ രാമചന്ദ്രൻ കെ വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വായനയുടെ പ്രസക്തി എന്നെ വിഷയത്തെ അധികരിച്ച് മുൻ പ്രധാനാധ്യാപകൻ ശ്രീ ദാമോദരൻ മാഷ് ക്ലാസ് എടുത്തു. ചടങ്ങിൽ വെച്ച് വായന മാസാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികളുടെ വിജയികൾക്ക് സമ്മാനവിതരണവും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ നിർവഹിക്കുകയുണ്ടായി. സ്റ്റാഫ് സെക്രട്ടറി ശ്രീ. അബ്ദുൽ റഹൂഫ് ടി കെ പി നന്ദി പ്രകാശിപ്പിച്ചു.
