തൃക്കരിപ്പൂർ: തങ്കയം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമായണ മാസാചരണ ഭാഗമായി ആധ്യാത്മിക പ്രഭാഷണവും രാമായണ പാരായണവും
നടത്തി. ലക്ഷ്മണ സാന്ത്വനം എന്ന വിഷയത്തിൽ
കക്കുന്നം പത്മനാഭൻ പണിക്കർ ആധ്യാത്മീക പ്രഭാഷണം നടത്തി.
സി.മധുസൂദനൻ, ഷിജി മോഹനൻ, പി. കാർത്ത്യായനി എന്നിവർ
രാമായണ പാരായണം നടത്തി. യോഗത്തിൽ ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് കെ.വി.രാമദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ശ്രീജിത്ത്, പി.വി. ശരത്ത് എന്നിവർ സംസാരിച്ചു.
