തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ, കാസർകോട് എന്നീ നിയോജകമണ്ഡലങ്ങളുടെ തീരപ്രദേശങ്ങളെ സ്പർശിച്ചാണ് തീരദേശപാത കടന്നുപോവുക. അതിൽ 20 കിലോമീറ്റർ ദൂരം തൃക്കരിപ്പൂർ മണ്ഡലത്തിലാണ്. 15 കാഞ്ഞങ്ങാടും 15.6 ഉദുമയിലും ആറുകിലോമീറ്റർ കാസർകോട് നിയോജക മണ്ഡലത്തിലും ഉണ്ട്.
ജോലികൾക്ക് മേൽനോട്ടം വഹിക്കുന്നത് കേരളാ റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി.) ആണ്. കിഫ് ബിയുടെ സാമ്പത്തിക ഭരണാനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
കിട്ടിക്കഴിഞ്ഞാൽ മാത്രമേ ആവശ്യമായ ഭൂമി ഏറ്റെടുക്കൽ, സാമൂഹിക ആഘാതപഠനം, പുനരധിവാസ പാക്കേജ് തുടങ്ങിയവയുമായി മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ. ബേക്കൽ മുതൽ ഉദുമ പഞ്ചായത്ത് ഓഫീസ് സമീപംവരെ സംസ്ഥാനപാത തന്നെയാണ് തീരദേശ പാതയാകുന്നത്.
നടപ്പാത, സൈക്കിൾയാത്രക്കാർക്കുള്ള ഇടമടക്കം 15.6 മീറ്റർ ആണ് തീരദേശപതയുടെ വീതി.
തൃക്കണ്ണാട് ക്ഷേത്രത്തിന് മുന്നിലെത്തുമ്പോൾ പാതയ്ക്ക് അത്രയും വീതി കണ്ടെത്താൻ വിഷമിക്കേണ്ടി വരുമെന്ന് വിദഗ്ധർ പറയുന്നു. ജി.പി.എസ്. സർവേ പ്രകാരം 8500 ആർ ഭൂമിയും വീടുകളടക്കം 463 കെട്ടിടങ്ങളും ഈ പാതയ്ക്ക് ഏറ്റെടുക്കണം.
അളന്ന് അതിർത്തിക്കല്ലുകൾ സ്ഥാപിച്ചു കഴിഞ്ഞ് മാത്രമെ ഏറ്റെടുക്കേണ്ട കെട്ടിടങ്ങളുടെ എണ്ണത്തിൽ കൃത്യത വരികയുള്ളൂ എന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.എതിർ ശബ്ദങ്ങളില്ലാത്തിടത്ത് ദിവസം രണ്ട് കിലോമീറ്റർ ദൂരത്തിൽ കല്ലിടൽ പുരോഗമിക്കുന്നുണ്ട്. കാസർകോട് നിയോജക മണ്ഡലത്തിലെ ചിലയിടങ്ങളിൽ സർവെ നടത്തുന്നതിനോട് എതിർപ്പ് ഉയർന്നിട്ടുണ്ട്.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
