നീലേശ്വരം : കരുവാച്ചേരി പതിക്കാൽ ചാമുണ്ഡേശ്വരി ക്ഷേത്രം കളിയാട്ടത്തിലേക്ക് ജമാഅത്ത് കമ്മിറ്റി അരിയും പഞ്ചസാരയും വാഴക്കുലയും നൽകി. പതിക്കാൽ ചാമുണ്ഡേശ്വരി ക്ഷേത്രം കളിയാട്ടത്തിന്റെ ഭാഗമായി നടന്ന ഭണ്ഡാരവീട് സമർപ്പണ ചടങ്ങിലെത്തിയ കരുവാച്ചേരി രിഫായി ജമാ അത്ത് ഭാരവാഹികളാണ് അരിയും പഞ്ചസാരയും കൈമാറിയത്.
ജമാഅത്ത് ഭാരവാഹികളായ റിയാസ് മാളിയേക്കൽ, അബ്ദുള്ള പള്ളിക്കര, കുഞ്ഞഹമ്മദ് പാലാട്ട്, വി.പി. മുഹമ്മദ് കുഞ്ഞി, കെ.പി. മുനീർ, എ.സി. അന്തുമായി, ക്ഷേത്രം പ്രസിഡൻറ് കെ. രാജു, സെക്രട്ടറി കെ. സുരേന്ദ്രൻ, കെ. കേശവൻ, കെ. ശശി, കൊയാമ്പുറം വിഷ്ണുമൂർത്തി ക്ഷേത്രം പ്രസിഡന്റ് രാഘവൻ പാലക്കീൽ, സെക്രട്ടറി ടി.കെ. രാജീവൻ, തട്ടാച്ചേരി വടയന്തൂർ കഴകം ക്ഷേത്രം/ സ്ഥാനികർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 28, 29 തീയതികളിലാണ് കളിയാട്ടം നടക്കുന്നത്
⏺️⏺️⏺️⏺️⏺️⏺️⏺️⏺️
വേഗത്തിൽ അറിയാൻ സമകാലികം* *വാർത്ത ചാനൽ ഗ്രൂപ്പിൽ അംഗമാകു*
https://whatsapp.com/channel/0029Va8WOUP3QxRrXuL4bK2q
വാർത്തകളും പരസ്യങ്ങളും നൽകാൻ
7356018001