എല്‍ഡിഎഫിലേക്കില്ലെന്ന് ആവര്‍ത്തിച്ച് മുസ്‌ലിം ലീഗ്. യുഡിഎഫ് ശക്തിപ്പെടുത്തുകയാണ് ലീഗിന്‍റെ ലക്ഷ്യമെന്ന് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ലീഗ് വരുമെന്ന് കരുതി ആരെങ്കിലും വെള്ളം വച്ചാല്‍ തീ കത്തില്ല. സംസ്ഥാനത്തെ ഭരണവിരുദ്ധവികാരം നിലനിർത്തേണ്ടത് ലീഗിന്‍റെ ഉത്തരവാദിത്തമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
