ഉചെറുവത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവം 21 മുതൽ 25 വരെ കാടങ്കോട് ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഉപജില്ലയിലെ 77 വിദ്യാലയങ്ങളിൽനിന്ന് 288 ഇനങ്ങളിലായി അയ്യായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും. എട്ടുവേദികളിലായി കലാമത്സരങ്ങളും ഒൻപത് ഹാളുകളിൽ രചനാമത്സരവും നടക്കും. ജില്ലയിലെ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും പേരുകളിലാണ് മത്സരവേദികൾ. എൽ.പി., യു.പി. വിഭാഗങ്ങളിൽ ഒന്നുംരണ്ടും സ്ഥാനം നേടുന്നവർക്കും എച്ച്.എസ്. വിഭാഗത്തിൽ ഒന്നാംസ്ഥാനക്കാർക്കും വ്യക്തിഗത ട്രോഫികൾ സമ്മാനിക്കും. അഞ്ചുദിവസങ്ങളിലായി ഇരുപതിനായിരം പേർക്ക് ഭക്ഷണം ഒരുക്കും. ഒരേസമയം ആയിരം പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ, സന്നദ്ധസംഘടനാ പ്രവർത്തകരുടെയും സേവനം ഭക്ഷണശാലയിലുണ്ടാകും. ഗ്രീൻ പ്രോട്ടോകോൾ പാലിക്കും.
സാംസ്കാരിക ഘോഷയാത്ര നടത്തി. ചെറുവത്തൂർ വില്ലേജ് ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച് വിദ്യാലയത്തിൽ സമാപിച്ചു. കലോത്സവം 22-ന് വൈകീട്ട് ആറിന് എം. രാജഗോപാലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ മാധവൻ മണിയറ അധ്യക്ഷനായിരിക്കും. 25-ന് വൈകീട്ട് നാലിന് സമാപന സമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം L ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മുഖ്യതിഥിയായിരിക്കും.
⏺️⏺️⏺️⏺️⏺️⏺️⏺️⏺️
വേഗത്തിൽ അറിയാൻ സമകാലികം* *വാർത്ത ചാനൽ ഗ്രൂപ്പിൽ അംഗമാകു

https://whatsapp.com/channel/0029Va8WOUP3QxRrXuL4bK2q
വാർത്തകളും പരസ്യങ്ങളും നൽകാൻ
7356018001