യ
കാസർഗോഡ് : ലോകത്ത് യുദ്ധത്തിന്റെ പേരിൽ പിഞ്ചുകുഞ്ഞുങ്ങളെ പോലും കൊന്നൊടുക്കുന്ന യുദ്ധ നരാധമ്മാരുടെ ചെയ്തിക്കെതിരെ കാസർഗോഡ് ജില്ലാ തല സാമൂഹ്യ ശാസ്ത്ര അധ്യാപക കൂട്ടായ്മ മെഴുകുതിരി കത്തിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. നവംബർ 23 ന് കേരളത്തിൽ നടക്കുന്ന അധ്യാപക പരിശീലനത്തിന്റെ ജില്ലാതല ട്രെയിനിങ്ങിലാണ് അദ്ധ്യാപകർ യുദ്ധത്തിനോടുള്ള തങ്ങളുടെ പക്ഷം മാനവികതയുടെതാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് പ്രതിജ്ഞ എടുത്തത്. ജി.എം വി.എച്ച് എസ് ഹെഡ്മിസ്ട്രസ് ബിന്ദു എ.സി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് റിസോഴ്സ് അധ്യാപകരായ പി. വേണുഗോപാലൻ രത്നാകരൻ കെ രാജഗോപാലൻ പി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
