മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ യൂത്ത് മാര്‍ച്ചിന് 25ന് തുടക്കമാവും

samakalikam
By samakalikam 2 Min Read

കാസര്‍കോട്: വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന മുദ്രവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന യൂത്ത് മാര്‍ച്ചിന് 25ന് ശനിയാഴ്ച തൃക്കരിപ്പൂരില്‍ തുടക്കം കുറിക്കും.
ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് അസീസ് കളത്തൂര്‍ ക്യാപ്റ്റനായും ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് വൈസ് ക്യാപ്റ്റനായും ട്രഷറര്‍ എംപി ഷാനവാസ് ഡയറക്ടറായും ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് എം.സി. ശിഹാബ് മാസ്റ്റര്‍ കോര്‍ഡിനേറ്ററായും നയിക്കുന്ന യൂത്ത് മാര്‍ച്ചില്‍ പ്രത്യേകം തയ്യാറാക്കിയ ആപ്പ് മുഖാന്തിരം രജിസ്റ്റര്‍ ചെയ്ത 7000 തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ വിവിധ നിയോജക മണ്ഡലങ്ങളിലായി കാല്‍നടയായി ജാഥയുടെ ഭാഗവാക്കാവും.
വിദ്വേഷ പ്രചാരകരായി മാറിയ കേന്ദ്ര സര്‍ക്കാറിന്റെയും ദുര്‍ഭരണം മുഖമുദ്രയാക്കിയ കേരള സര്‍ക്കാറിന്റെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ജനകീയ പ്രതിഷേധമാണ് യൂത്ത് മാര്‍ച്ചിലൂടെ യൂത്ത് ലീഗ് ലക്ഷ്യം വെക്കുന്നത്.
നേരത്തെ തന്നെ ജില്ലാ, നിയോജകമണ്ഡലം, പഞ്ചായത്ത് തലങ്ങളില്‍ സ്വാഗതസംഘം രൂപീകരിച്ച് മികച്ച രീതിയിലുള്ള പ്രചരണങ്ങളും യൂത്ത് മാര്‍ച്ചിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി.
25ന് പൊതുസമ്മേളനം സംസ്ഥാന യൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 26ന് രാവിലെ 9 മണിക്ക് തൃക്കരിപ്പൂരില്‍ നിന്നും ജാഥ പ്രയാണം ആരംഭിച്ച് പടന്ന വഴി നീലേശ്വരം കോട്ടപ്പുറത്ത് സമാപിക്കും. 27ന് കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ പടന്നക്കാട് നിന്ന് ആരംഭിച്ച് കല്ലുരാവി വഴി കാഞ്ഞങ്ങാട് ടൗണില്‍ പ്രവേശിച്ച് സൗത്ത് ചിത്താരിയില്‍ സമാപിക്കും. 28ന് ഉദുമ നിയോജക മണ്ഡലത്തില്‍ പൂച്ചക്കാട് നിന്ന് ആരംഭിച്ച് മേല്‍പ്പറമ്പില്‍ സമാപിക്കും. യൂത്ത് മാര്‍ച്ചിന്റെ നാലാം ദിവസം 29ന് കാസര്‍കോട് നിയോജകമണ്ഡലത്തില്‍ പുലിക്കുന്നില്‍ നിന്ന് ആരംഭിച്ച് ടൗണ്‍ പ്രദക്ഷിണം വെച്ച് ഉളിയത്തടുക്ക വഴി മൊഗ്രാല്‍ പുത്തൂരില്‍ സമാപിക്കും. സമാപന ദിവസം 30ന് മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ കുമ്പള ടൗണില്‍ നിന്ന് ആരംഭിച്ച് ബന്തിയോട് വഴി ഉപ്പള ടൗണില്‍ സമാപിക്കും.
വിവിധ കേന്ദ്രങളില്‍ സംസ്ഥാന, ജില്ലാ മുസ്ലിം ലീഗ്-യൂത്ത് ലീഗ് നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, സാംസ്‌കാരിക നായകര്‍, എഴുത്തുകാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പത്ര സമ്മേളനത്തില്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഹാരിസ് ചൂരി, അസീസ് കളത്തൂര്‍, അഷ്‌റഫ് എടനീര്‍, സഹീര്‍ ആസിഫ്, എം ബി ഷാനവാസ്, ഹാരിസ് തായല്‍ സംബന്ധിച്ചു

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *