പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിങ് സെൽ കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സൗഹൃദ ലീഡർമാർക്കുള്ള മൂന്ന് ദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു*

samakalikam
By samakalikam 1 Min Read

കാസർഗോഡ് : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിങ് സെൽ കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സൗഹൃദ ലീഡർമാർക്കുള്ള മൂന്ന് ദിവസത്തെ സഹവാസ ക്യാമ്പ് കളനാട് റെസിഡൻസിയിൽ സംഘടിപ്പിച്ചു. ഉദുമ എം.എൽ.എ അഡ്വ.സി.എച്ച് കുഞ്ഞമ്പു ഉദ്‌ഘാടനം ചെയ്തു. ഹയർസെക്കൻഡറി കാസർഗോഡ് ജില്ല കോർഡിനേറ്റർ സി.വി അരവിന്ദാക്ഷനൻ അധ്യക്ഷത വഹിച്ചു.
ചെമ്മനാട് ജമാഅത് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ഡോ. സുകുമാരൻ നായർ, സൗഹൃദ സംസ്ഥാന പരിശീലകൻ കെ.സി ഷാജു എന്നിവർ സംസാരിച്ചു. ഹയർ സെക്കന്ററി കരിയർ ഗൈഡൻസ് & അഡോളസന്റ് കൗൺസിലിംഗ് കാസർഗോഡ് വിദ്യാഭ്യാസ ജില്ല കൺവീനർ സി.മനോജ്‌കുമാർ സ്വാഗതവും, കരിയർ ഗൈഡൻസ് കാസറഗോഡ്
ജില്ല ജോയിന്റ് കോർഡിനേറ്റർ കെ.മെയ്‌സൺ നന്ദിയും പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കന്ററി വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന പരിശീലന ക്യാമ്പിൽ കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ 45 ഓളം വിദ്യാലയങ്ങളിൽ നിന്നായി 2 ലീഡർമാർ വീതമാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ വിദഗ്ധരായ പരിശീലകരാണ് മൂന്ന് ദിവസത്തെ പരിപാടിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

⏺️⏺️⏺️⏺️⏺️⏺️⏺️⏺️
വാർത്തകൾ വേഗത്തിൽ അറിയാൻ സമകാലികം* വാർത്ത ചാനൽ ഗ്രൂപ്പിൽ അംഗമാകു

https://chat.whatsapp.com/GxFzUyckG9RK9WTwLPdwGC
https://www.facebook.com/Samakalikam21?mibextid=ZbWKwL
https://instagram.com/sama.kalikam?igshid=bXZnOTI2Z3NmYnpm

https://whatsapp.com/channel/0029Va8WOUP3QxRrXuL4bK2q
വാർത്തകളും പരസ്യങ്ങളും നൽകാൻ
7356018001

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *